പണം ഫ്ളഷ് ടാങ്കിലും പഴയ ടിവിക്കകത്തും: 491 ഗ്രാം സ്വര്‍ണം, 50 ലക്ഷം രൂപയുടെ കള്ളപ്പണം
കോഴിക്കോട്: കെ എം ഷാജി എംഎല്‍എയുടെ കോഴിക്കോട്ടെ വീട്ടില്‍നിന്ന് വിജിലന്‍സ് പിടിച്ചത് 491 ഗ്രാം സ്വര്‍ണവും 40,000 രൂപയും. ഡോളറും റിയാലുമടക്കം വിദേശ കറന്‍സിയുടെ ശേഖരവും അനധികൃത സമ്ബാദ്യത്തിന്റെ സൂചന നല്കുന്ന ഭൂമിയിടപാട് രേഖകളും കൂടി കോഴിക്കോട് മാലൂര്‍ക്കുന്നിലെ വീട്ടില്‍നിന്ന് വിജിലന്‍സ് കണ്ടെത്തി. അരക്കോടി രൂപ കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പിടിച്ചത്. ഇതോടെ കെ.എം. ഷാജിയുടെ അധോലോക ബന്ധമാണ് വെളുവാകുന്നത്. കോഴിക്കോട് നിന്ന് ലഭിച്ച സ്വര്‍ണ്ണം 61 പവനിലധികം വരും. ഇതിനു കാല്‍ക്കോടിയോളം രൂപ വിലയുണ്ട്. കണക്കില്‍പ്പെട്ട സ്വര്ണമെന്നായിരുന്നു ഷാജിയുടെ വാദം. എന്നാല്‍ ഇത് കള്ളമെന്ന് ഇത്തവണ തെരഞ്ഞെടുപ്പ് കമീഷന് നല്കിയ സത്യവാങ്മൂലം വ്യക്തമാക്കുന്നു.
160 ഗ്രാം സ്വര്‍ണം കൈവശമുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇതോടെ വിജിലന്‍സ് കണ്ടെടുത്ത 491 ഗ്രാം സ്വര്‍ണത്തില്‍ 331 ഗ്രാം സ്വര്‍ണവും കണക്കില്‍പ്പെടാത്തതെന്ന് വ്യക്തം.റെയ്ഡില്‍ കോടികളുടെ സാമ്ബത്തിക, ഭൂമി ഇടപാട് രേഖകളും കണ്ടെത്തി. മഹസര്‍ തയ്യാറാക്കി വിജിലന്‍സ് കോഴിക്കോട്ടെ കോടതിക്ക് കൈമാറും. തുടര്‍ന്നാകും കൂടുതല്‍ അന്വേഷണം.
പണം ഫ്ളഷ് ടാങ്കിലും പഴയ ടിവിക്കകത്തും
കെ എം ഷാജി കള്ളപ്പണം ഒളിപ്പിച്ചത് ഫ്ളഷ് ടാങ്കിലും പഴയ ടിവിക്കകത്തും. തിങ്കളാഴ്ച വിജിലന്‍സ് വീട്ടിലെത്തുമ്ബോള്‍ ഷാജി മുകളിലത്തെ നിലയിലായിരുന്നു. അടുക്കള ഭാഗത്താണ് ആദ്യം പരിശോധിച്ചത്. ഫ്രിഡ്ജിന്റെ അടിഭാഗത്ത് കറുത്ത സെലോടേപ്പ് ചേര്‍ത്ത് ഒട്ടിച്ചനിലയില്‍ 16 ലക്ഷം രൂപ ലഭിച്ചു. തുടര്‍ന്ന്, സ്റ്റോര്‍റൂമിലെ പഴയ ടിവിയുടെ അകത്തുനിന്ന് 20 ലക്ഷവും കിട്ടി. 14 ലക്ഷം കിട്ടിയത് ഉപയോഗിക്കാതെകിടന്ന ബാത്ത് റൂമിലെ ഫ്ലഷ് ടാങ്കിനുള്ളില്നിന്നാണ്.